മോദിയേയും യോഗിയെയും പിന്തുണയ്ക്കുന്ന ഭാര്യയെ വേണ്ട; വിവാഹമോചനം തേടിയ ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണച്ചതിന് ഭര്‍ത്താവ് വിവാഹമോചനം തേടിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. മോദിയെയും യോഗിയെയും പിന്തുണച്ച് സംസാരിച്ചതിന് തന്നെ പീഡിപ്പിക്കുകയും വിവാഹബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തു എന്ന യുവതിയുടെ പരാതിയില്‍ മൊറാദാബാദ് സ്വദേശി നദീമിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് മൂന്നിന് ഷാന ഇറാം എന്ന യുവതി നല്‍കിയ പരാതിയില്‍ പൊലീസ് ഇപ്പോഴാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ബിജെപിയെ പിന്തുണച്ചതിനുപിന്നാലെ ഭര്‍ത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2019 ഡിസംബറിലാണ് ഷാനയും നദീമും വിവാഹിതരായത്. ബിജെപിയെ അനുകൂലിച്ച് സംസാരിച്ചതോടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഷാന പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്നെ നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പിന്തുണച്ചതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും സഹോദരിയും ഉപദ്രവം തുടങ്ങി. അദ്ദേഹം വിവാഹമോചനം വേണമെന്ന് പറയുമ്പോഴെല്ലാം യോഗി എന്റെ കൂടെയുണ്ടെന്ന് ഞാന്‍ പറയുമായിരുന്നു. ഞാന്‍ യോഗിയെ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിനുമാത്രമാണ് എന്റെ വോട്ട്. എന്റെ കുടുംബത്തിലുളളവര്‍ക്കും എന്നോട് ദേഷ്യമായിരുന്നു. ഭര്‍ത്താവും വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. എനിക്ക് നീതി വേണം'-എന്നാണ് യോഗി ആദിത്യനാഥിനെ മെന്‍ഷന്‍ ചെയ്ത് യുവതി ട്വീറ്റ് ചെയ്തത്.

യുവതിയുടെ ഭര്‍ത്താവിനെതിരെ ഐ പി സി സെക്ഷന്‍ 376, 511 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ നദീം ഇപ്പോള്‍ റിമാന്റിലാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More