ഒരുദിവസം ശ്രീലങ്കയിലെപ്പോലെ നരേന്ദ്രമോദിയുടെ വസതിയിലേക്കും ജനം ഇരച്ചുകയറും- അസദുദ്ദീന്‍ ഒവൈസി

ഡല്‍ഹി: ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്കും രാജ്യത്തെ ജനങ്ങള്‍ ഇരച്ചുകയറുമെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെയും ശ്രീലങ്കയിലേയും സാഹചര്യങ്ങള്‍ തമ്മില്‍ ഒരുപാട് സമാനതകളുണ്ടെന്നും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ഒവൈസി പറഞ്ഞു. ജയ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്. ഹിന്ദു മുസ്ലീം രാഷ്ട്രീയത കൊണ്ട് ഈ രാജ്യത്ത് ഏതെങ്കിലുമൊരു മതവിഭാഗത്തിന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മുസ്ലീങ്ങള്‍ക്കുമാത്രമാണ്'-എന്നാണ് ഒവൈസി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ചില ഘടകങ്ങള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമര്‍ശത്തിനും ഒവൈസി മറുപടി നല്‍കി. ആ ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് അജിത് ഡോവല്‍ പേരെടുത്തുതന്നെ പറയണം എന്നാണ് ഒവൈസി പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More