ആയിരം മോദിമാര്‍ ഒരുമിച്ചുവന്നാലും കര്‍ണാടകയില്‍ ബിജെപി മോഡല്‍ നടക്കില്ല- എച്ച് ഡി കുമാരസ്വാമി

ബംഗളുരു: കര്‍ണാടകയില്‍ യോഗി മോഡല്‍ നടക്കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ബിജെപിയെന്നും ആയിരം മോദിമാര്‍ ഒരുമിച്ചുവന്നാലും ബിജെപി മോഡല്‍ സംസ്ഥാനത്ത് നടക്കില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. വര്‍ഗീയ ശക്തികളെ നേരിടാന്‍ വേണ്ടിവന്നാല്‍ കര്‍ണാടകയില്‍ യോഗി മോഡല്‍ നടപ്പിലാക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

കര്‍ണാടകയില്‍ ബിജെപിയുടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം. 'ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകയിലെ സാഹചര്യവുമായി ഇടപെടാന്‍ ചില രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ ഇവിടെ യോഗി മോഡല്‍ നടപ്പിലാക്കും'-എന്നായിരുന്നു ബസവരാജ് ബൊമ്മെ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച രാത്രിയാണ് കര്‍ണാടകയിലെ സുളള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ ബൊമ്മെയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയിലെയും ബിജെപിയിലെയും നിരവധിപേരാണ് രാജിവെച്ചത്.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More