പ്രതിഷേധത്തെ വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം- കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: പ്രതിഷേധത്തെ വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. എല്ലാ നിയമങ്ങളും പാലിച്ച് സമാധാനപരമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്നും വടിവാള്‍ പോയിട്ട് ഒരു പേനപോലും അവരുടെ കൈവശമുണ്ടായിരുന്നില്ലെന്നും ശബരീനാഥന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിനുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴായിരുന്നു ശബരീനാഥന്റെ പ്രതികരണം.

'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമാനത്തിലെ പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന കെ പി സി സി പ്രസിഡന്റിന്റെ പ്രസ്ഥാവനയെക്കുറിച്ചുളള ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര്യ സംഘടനയാണെന്നും ഡി വൈ എഫ് ഐയെ പോലെ എകെജി സെന്ററില്‍നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നുമായിരുന്നു ശബരീനാഥന്റെ മറുപടി. യൂത്ത് കോണ്‍ഗ്രസിസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്നും അതിനുശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More