മണിയെപ്പറ്റി ചോദിച്ചപ്പോള്‍ മഴയെപ്പറ്റി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

ഡല്‍ഹി: കെ കെ രമയ്‌ക്കെതിരായ സിപിഎം നേതാവ് എം എം മണി എം എല്‍ എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം കേരളാ ഹൗസിലേക്ക് മടങ്ങുമ്പോള്‍ മുഖ്യമന്ത്രിയോട് എം എം മണിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'ഏതായാലും ഇവിടെ വന്നപ്പോള്‍ നല്ല മഴ വന്നില്ലേ' എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. 

എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നിയമസഭയില്‍ കെ കെ രമ എം എല്‍ എക്കെതിരായി എം എം മണി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 'ഇവിടെ ഒരു മഹതി വന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല'-എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. എം എം മണി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷത്തുളള നേതാക്കള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ എം എം മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിലെടുത്തത്. കെ കെ രമ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എം എം മണി വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സിപിഎമ്മിനോ എല്‍ഡിഎഫിനോ അതില്‍ പങ്കില്ലെന്നാണ് മണി പറഞത്. അതില്‍ ഒരു തെറ്റുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 3 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 5 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 6 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 7 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More