നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണം- വിചാരണ കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ കസ്റ്റഡിയിലുളള ദൃശ്യം കണ്ടതാരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉളള വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടില്ലെന്നും വിചാരണാക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പറഞ്ഞു. അന്വേഷണ സംഘത്തിന് കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

'ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ദൃശ്യങ്ങള്‍ കാണണോ എന്ന് നാലുതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചിരുന്നു. എനിക്കത് കാണേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ലാബ് അധികൃതരും മാത്രമാണ്. വിചാരണാഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക'-എന്നാണ് ജഡ്ജി പറഞ്ഞത്. കേസ് വീണ്ടും ചൊവ്വാഴ്ച്ച പരിഗണിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായുള്ള ഫോറന്‍സിക് പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാഷ് വാല്യൂവില്‍ മൂന്നു തവണ മാറ്റം വന്നതായാണ് പരിശോധനയില്‍ തെളിഞ്ഞത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More