കേരളത്തില്‍ കുരങ്ങുവസൂരിയെന്ന് സംശയം; രോഗി നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ മങ്കി പോക്‌സെന്ന് (കുരങ്ങ് വസൂരി) സംശയം. യുഎഇയില്‍ മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഎഇയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചയാളുമായി സംസ്ഥാനത്തെത്തിയ ആള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. ഇതോടെയാണ് ഇയാള്‍ പരിശോധന നടത്തിയത്. രോഗിയുടെ കുടുംബത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയും വസൂരിക്ക് സമാനമായ രീതിയില്‍ ശരീരത്തിലുണ്ടാവുന്ന കുരുക്കളുമാണ് മങ്കി പോക്‌സിന്റെ ലക്ഷണം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗമാണ് മങ്കി പോക്‌സ്. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പടരുക. മങ്കി പോക്‌സ് ബാധിതരില്‍ മരണനിരക്ക് കുറവാണ്. അതുകൊണ്ടുതന്നെ അപകടസാധ്യത അധികമില്ല. രോഗിയുമായി വളരെ അടുത്ത് സമ്പര്‍ക്കമുണ്ടായെങ്കില്‍ മാത്രമേ രോഗം പടരുകയുളളു എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 5 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More