സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നിപ്പ്; രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്തവര്‍ ഒന്നിച്ചുതുടരും

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച പിളര്‍ന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ചില നേതാക്കള്‍ മത്സരിച്ചതോടെയുണ്ടായ തര്‍ക്കങ്ങളാണ് സംഘടനയുടെ പിളര്‍പ്പിലേക്ക് വഴിവെച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുളള കര്‍ഷക സംഘടനകള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങളേക്കാള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ നോണ്‍ പൊളിറ്റിക്കല്‍ വിഭാഗം നേതാക്കളുടെ ആരോപണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ എടുത്ത നിലപാടില്‍തന്നെ തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും നോണ്‍ പൊളിറ്റിക്കല്‍ വിഭാഗം വ്യക്തമാക്കി.

പഞ്ചാബിലെ പതിനേഴ് കര്‍ഷക സംഘടനകളും രാജസ്ഥാനിലെ 37 സംഘടനകളും രാഷ്ട്രീയ കിസാന്‍ മഹാസംഘിലുളള 162 സംഘടനകളും നോണ്‍ പൊളിറ്റിക്കല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമാകും. ഈ സംഘടനകള്‍ ഓഗസ്റ്റ് 22-ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കും. കഴിഞ്ഞ ഡിസംബറില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ ആരോപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച സമിതി രൂപീകരിക്കുകയോ, കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത  കളളകേസുകള്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ഷക സംഘടന ആരോപിച്ചിരുന്നു. രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം പ്രതിഷേധപരിപാടികള്‍ നടത്താനും സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലഖിംപൂര്‍ ഖേരിയില്‍ 75 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 15 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 18 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More