ദിലീപും പള്‍സര്‍ സുനിയുമൊത്തുളള ചിത്രം വ്യാജമല്ല, ശ്രീലേഖയുടെ ആരോപണം തെറ്റ്- ഫോട്ടോയെടുത്ത തൃശൂര്‍ സ്വദേശി

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപും പള്‍സര്‍ സുനിയുമൊത്തുളള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണം തളളി ചിത്രം പകര്‍ത്തിയ ബിദില്‍. ചിത്രം വ്യാജമല്ലെന്നും അതില്‍ ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാര്‍ത്തകളിലൂടെയാണ് ദിലീപിനൊപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയാണെന്ന് മനസിലായതെന്നും ബിദില്‍ പറഞ്ഞു. 

'ഞാന്‍ ബാറിലെ ജീവനക്കാരനായിരുന്നു. സിനിമാഷൂട്ടിംഗുണ്ടെന്ന് കണ്ടപ്പോള്‍ വെറുതെ ലൊക്കേഷനില്‍ പോയി നോക്കിയതാണ്. അന്ന് ദിലീപിനെ കണ്ടപ്പോള്‍ കൗതുകത്തിനെടുത്ത സെല്‍ഫിയാണ്. അന്നുതന്നെ അതൊക്കെ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ ഇട്ടിരുന്നു. പിന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോഴാണ് അത് റിട്രീവ് ചെയ്ത് എടുത്തുകൊടുത്തത്. അതില്‍ ഒരുതരത്തിലുമുളള എഡിറ്റിംഗും ഞാന്‍ നടത്തിയിട്ടില്ല. ഫോണിലെടുത്ത സെല്‍ഫിയാണ്. അന്നുതന്നെ അത് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു'-ബിദില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നൊക്കെയാണ് അവര്‍ തന്റെ യൂട്യുബ് ചാനലിലൂടെ ആരോപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More