ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി പ്രതികരിക്കണം- ദീദി ദാമോദരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചുളള മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് തിരക്കഥാകൃത്തും ഡബ്ല്യു സി സി പ്രതിനിധിയുമായ ദീദി ദാമോദരന്‍. ശ്രീലേഖ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുപിന്നില്‍ ആരാണെന്ന കാര്യം വ്യക്തമാണെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. പ്രതിയായ വ്യക്തിയുടെ മകളെക്കുറിച്ച് പറയുന്ന ശ്രീലേഖ എന്തുകൊണ്ടാണ് അതിജീവിതയായ പെണ്‍കുട്ടിയെക്കുറിച്ച് സംസാരിക്കാത്തതെന്നും അവര്‍ ചോദിച്ചു.

'ഞാന്‍ ഫെമിനിസം ഒരു പേപ്പറായി പഠിപ്പിക്കുന്നുണ്ട്. അധികാരത്തിലിരിക്കുന്ന എംപവേഡ് ആയ സ്ത്രീ എങ്ങനെയാണ് പാട്രിയാര്‍ക്കിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഇതിലും നല്ല ഉദാഹരണമില്ല. പ്രതിയുടെ കുട്ടിയെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷമായി ആ കുഞ്ഞിന് സന്തോഷമനുഭവിക്കാന്‍ പറ്റുന്നില്ലെന്ന് പറയുന്നുണ്ട്. അവരറിയാതെ പോയത് എങ്ങനെയാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കുളള യാത്ര ചെയ്യുന്നതെന്നാണ്. കേരളത്തില്‍ എല്ലാ ജില്ലകളിലും അതിജീവിതക്കൊപ്പം എന്ന് ഒരു മൂവ്‌മെന്റ് തന്നെ നടന്നു. ഇതൊന്നും അവര്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സഹപ്രവര്‍ത്തകയെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപയോഗിക്കാനായി വിളിച്ചപ്പോള്‍ ചില ഉപായങ്ങള്‍ പറഞ്ഞ് ഉദ്യോസ്ഥയെ തന്റെയൊപ്പം നിര്‍ത്തി എന്നാണ് അവര്‍ പറഞ്ഞത്. സഹപ്രവര്‍ത്തകയെ സംരക്ഷിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെങ്കില്‍ അവര്‍ ഉയര്‍ന്ന പദവിയില്‍ നിന്ന് രാജിവെച്ചുപോവുകയാണല്ലോ വേണ്ടത്. കേസിനെപ്പറ്റി അറിയാവുന്ന സാമാന്യ വിവരമുളള എല്ലാവര്‍ക്കും ശ്രീലേഖ ആരുടെ മുഖപത്രമാണ്, ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്ന് വ്യക്തമായിരിക്കും. ഇത്തരം വെളിപ്പെടുത്തലുകള്‍ സാധാരണ മനുഷ്യരുടെ വിശ്വാസത്തെ തകര്‍ക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം'-ദീദി ദാമോദരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More