നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

ലോകം മുഴുവന്‍ ചുറ്റിക്കാണണമെന്ന് നമ്മളില്‍ മിക്ക ആളുകള്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിനായി പരിശ്രമിക്കുന്നവര്‍ കുറവായിരിക്കും. അങ്ങനെ ലോകംചുറ്റാന്‍ ഇറങ്ങിയാലും ആ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നില്ല. അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍നിന്നുളള ടോം ടര്‍സിച്ച് ലോകം മുഴുവന്‍ ചുറ്റിയ ലോകത്തിലേതന്നെ പത്താമത്തെ വ്യക്തിയെന്ന നേട്ടം കൈവരിച്ചു. ടോം ടര്‍സിച്ച് ഒറ്റയ്ക്കല്ല ഈ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിനൊപ്പം സാവന്ന എന്ന നായയുമുണ്ടായിരുന്നു. ലോകം മുഴുവന്‍ ചുറ്റിയ ആദ്യത്തെ നായ എന്ന നേട്ടം സാവന്നയ്ക്ക് സ്വന്തമാണ്. ടോമും സാവന്നയും ഏഴുവര്‍ഷമായി ലോകം ചുറ്റുകയായിരുന്നു. ഏഴുവര്‍ഷം കാല്‍നടയായി 48,000 കിലോമീറ്റര്‍ നടന്ന് അവര്‍ 38 രാജ്യങ്ങള്‍ കണ്ടു. 

ടോമും സാവന്നയും 2015-ലാണ് ലോകംചുറ്റാനിറങ്ങിയത്. ഭൂഖണ്ഡങ്ങളും പര്‍വ്വതങ്ങളും മരുഭൂമികളുമെല്ലാം കണ്ട് അവര്‍ 2022 മെയ് 21-ന് തിരിച്ചെത്തി. അഞ്ചുവര്‍ഷത്തിനുളളില്‍ ലോകംമുഴുവന്‍ ചുറ്റി തിരിച്ച് നാട്ടിലെത്താനാകുമെന്നായിരുന്നു ടോമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കൊവിഡ് മഹാമാരിയും ടോമിനുണ്ടായ ഒരു അസുഖവും യാത്രയുടെ നീളം കൂട്ടി. സ്ലീപ്പിംഗ് ബാഗ്, ഒരു ക്യാമറ, ലാപ്‌ടോപ്, ഹൈക്കിംഗ് ഗിയര്‍, ഭക്ഷണം സംഭരിക്കാനായി പ്ലാസ്റ്റിക് ക്രാറ്റ് ഇത്രയും സാധനങ്ങളടങ്ങിയ ഒരു ബാഗുമായാണ് ടോം യാത്രയാരംഭിച്ചത്. ആദ്യലക്ഷ്യം പനാമയായിരുന്നു. യാത്രയില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം യാത്ര നിര്‍ത്തിയില്ല. ടെക്‌സസിലെ ഓസ്റ്റനിലൂടെയുളള യാത്രക്കിടെയാണ് ടോം സാവന്നയെ കാണുന്നത്. പിന്നീടുളള തന്റെ യാത്രയില്‍ അദ്ദേഹം സാവന്നയെയും കൂടെക്കൂട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകംമുഴുവന്‍ ചുറ്റാന്‍ ടോമിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ മരണമാണ്. 2006-ല്‍ ആന്‍ മേരി എന്ന ടോമിന്റെ അടുത്ത സുഹൃത്ത് മരിച്ചു. 'ആ മരണം എന്നെ വല്ലാതെ തകര്‍ത്തു. അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണെന്ന്. ഇതോടെയാണ് ലോകംമുഴുവന്‍ ചുറ്റാനും കണ്ടറിയാനും ഞാന്‍ തീരുമാനിച്ചത്.'-ടോം പറഞ്ഞു. ലോകം ചുറ്റാനുള്ള പണം കോളേജ് അവധിക്കാലത്ത് ചെറിയ ജോലികള്‍ ചെയ്താണ് ടോം കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Travel

അവധിയാഘോഷിക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നഗരം ഇതാണ്!

More
More
Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More