പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

വെല്ലിംഗ്ടണ്‍: വനിതാ- പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ്. ഇനിമുതല്‍ ഏകദിനം, ടി ട്വന്റികള്‍, ഫോര്‍ഡ് ട്രോഫി, ഡ്രീം 11 സൂപ്പര്‍ സ്മാഷ് ലെവല്‍ തുടങ്ങി ആഭ്യന്തര- അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതകള്‍ക്കും പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും. ഇതുസംബന്ധിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും അഞ്ചുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. ഓഗസ്റ്റ് ഒന്നുമുതലാണ് കരാര്‍ നിലവില്‍ വരുന്നത്. തുല്യവേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണല്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്നതുപോലുളള യാത്ര, താമസം, പരിശീലനം തുടങ്ങിയവയും വനിതാ താരങ്ങള്‍ക്ക് ലഭിക്കും. 

തുല്യവേതനം വനിതാ ക്രിക്കറ്റിനെത്തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ തീരുമാനമാണെന്ന് ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീമായ വൈറ്റ് ഫേണ്‍സിന്റെ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ പറഞ്ഞു. 'പുരുഷന്മാര്‍ക്കൊപ്പം അന്താരാഷ്ട്ര ആഭ്യന്തര തലത്തില്‍ കളിക്കുന്ന വനിതകളും തുല്യവേതനം നല്‍കി അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണ്. ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഒരുപാട് പെണ്‍കുട്ടികളെയും വനിതകളെയും പ്രേരിപ്പിക്കുന്നതാണ് കരാര്‍'-സോഫി ഡിവൈന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ത്യയില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന വേതനം തമ്മിലുളള അന്തരം വളരെ വലുതാണ്. ബി സി സി ഐയുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എ പ്ലസ് കരാറുളള പുരുഷ താരത്തിന് ഏഴ് കോടി രൂപയാണ് പ്രതിഫലം. അതേസമയം എ പ്ലസിലുളള വനിതാ താരത്തിന് ലഭിക്കുക വെറും 50 ലക്ഷം രൂപയാണ്. പുരുഷന്മാരില്‍ എ വിഭാഗത്തിലുളളവര്‍ക്ക് 5 കോടിയും ബി വിഭാഗത്തിലുളളവര്‍ക്ക് 3 കോടിയും സി വിഭാഗത്തിലുളളവര്‍ക്ക് ഒരു കോടിയും ലഭിക്കുമ്പോള്‍ വനിതകള്‍ക്ക് ബി വിഭാഗത്തിലുളളവര്‍ക്ക് 30 ലക്ഷം, സി വിഭാഗത്തിലുളളവര്‍ക്ക് പത്തുലക്ഷം എന്നിങ്ങനെയാണ് ലഭിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 week ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 3 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 6 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 9 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More