വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

കൊച്ചി: താരസംഘടനയായ എ എം എം എയില്‍ നിന്നും അവധിയെടുക്കാന്‍ ഒരുങ്ങി ജനറൽ സെക്രട്ടറി ഇടവേള ബാബു. നടനും നിര്‍മ്മാതാവും പീഡനകേസിലെ പ്രതിയുമായ വിജയ്‌ ബാബു എ എം എം എയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്തില്‍ പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തിക്ക് വഴി വെച്ചിരുന്നു. കൂടാതെ വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന തലക്കെട്ടോടെയാണ് എ എം എം എയുടെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടത്. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതില്‍ ഇടവേള ബാബുവിന് വ്യക്തമായ പങ്കുണ്ടെന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടവേള ബാബു അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇടവേള ബാബു അവധിയില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് എ എം എം എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അഭിപ്രായം. വിജയ്‌ ബാബുവിന്‍റെ വിഡിയോ പുറത്തുവിട്ടത്തിനെതിരെ സംഘടനയുടെ യൂട്യൂബ് കൈകാര്യം ചെയ്യുന്നവരെ എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തു. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി. ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ചോദിച്ചതിനാലാണ് നടപടി സ്വീകരിക്കുവാനുള്ള തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

More
More
National Desk 23 hours ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

More
More
Web Desk 1 day ago
Keralam

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

More
More
Web Desk 2 days ago
Keralam

ഇനി കോണ്‍ഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യില്ല- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 3 days ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More