സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

പാലക്കാട്: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിനെ എച്ച് ആര്‍ ഡി എസ് പിരിച്ചുവിട്ടു. സ്വപ്‌നയുടെ നിയമനം റദ്ദുചെയ്യുകയാണെന്നും അവരെ ജോലിയില്‍നിന്ന് ഒഴിവാക്കുകയാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചു. സ്വപ്‌നാ സുരേഷിനെ എച്ച് ആര്‍ ടി എസ് ചെല്ലും ചിലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശം തങ്ങള്‍ പരാതിയായി കാണുകയാണെന്നും സ്വപ്‌നാ സുരേഷിനെ പുറത്താക്കുകയാണെന്നും എച്ച് ആര്‍ ഡി എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേതനമുളള ജോലിയില്‍നിന്നാണ് അവരെ പുറത്താക്കുന്നതെന്നും സ്വപ്‌നയുടെ സൗജന്യസേവനം തുടരുമെന്നും കമ്പനി വ്യക്തമാക്കി.

'സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറി. സ്വപ്‌നയോടൊപ്പം ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടത്തുകേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സര്‍ക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു. അതുകൊണ്ട് സ്വപ്‌നാ സുരേഷിന് ജോലി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് കരുതിയത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ പ്രസ്തുത കേസിലെ മുഖ്യപ്രതി എം ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നു'-എന്നും എച്ച് ആര്‍ ഡി എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വര്‍ണ്ണക്കടത്തുകേസില്‍ ജയില്‍മോചിതയായതിനുപിന്നാലെ ഫെബ്രുവരി പന്ത്രണ്ടിനാണ് എച്ച് ആര്‍ ഡി എസ് സ്വപ്‌നയ്ക്ക് ജോലി നല്‍കിയത്. എച്ച് ആര്‍ ഡി എസില്‍ വനിതാ ശാക്തീകരണം വിഭാഗം ഡയറക്ടറായായിരുന്നു സ്വപ്‌നയുടെ നിയമനം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More