മലിനജല പ്ലാന്റ് വിരുദ്ധ സമരത്തിനുപിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോഴിക്കോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരെ തീവ്രവാദ പരാമര്‍ശവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ആവിക്കല്‍തോട് സമരം ചെയ്യുന്നവരുടെ പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്നാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം. സമരത്തിനുപിന്നില്‍ എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും ആണെന്നും തീവ്രവാദ പ്രവര്‍ത്തനമാണ് സമരത്തിലേക്കെത്തിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ആവിക്കല്‍ പ്ലാന്റ് മികച്ച സാങ്കേതിക വിദ്യയുളള പദ്ധതിയാണ്. അത് ജനങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കില്ല. കേന്ദ്രത്തോട് സമയം നീട്ടിവാങ്ങിയാണ് മുന്നോട്ടുപോകുന്നത്. പദ്ധതി നടപ്പിലായില്ലെങ്കില്‍ പണം നഷ്ടമാവും. പ്ലാന്റില്‍ സംസ്‌കരിക്കുന്ന ജലം ജനങ്ങള്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഇത്തരം പ്ലാന്റുകള്‍ പലയിടത്തുമുണ്ട്. ഒരു തരത്തിലുളള മാലിന്യപ്രശ്‌നങ്ങളും ജനങ്ങള്‍ക്കുണ്ടാവില്ല'-എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ആവിക്കല്‍തോട് സമരം ചെയ്യുന്നവര്‍ക്കെതിരെ തീവ്രവാദ ആരോപണം നടത്തിയിരുന്നു. കേരളത്തില്‍ എല്ലായിടത്തും കൊണ്ടുവരേണ്ട പദ്ധതിയാണിതെന്നും വിഷയത്തില്‍ എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ഇല്ലാത്ത പ്രചാരണം നടത്തുകയാണെന്നുമാണ് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More