സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

മലപ്പുറം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയെ എതിര്‍ക്കുന്നവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുകയെന്നും സിപിഎം-ബിജെപി ധാരണയുളളതിനാലാണ് സിപിഎമ്മിന്റെ നേതാക്കളെ അവര്‍ ചോദ്യംചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വണ്ടൂരില്‍ കോണ്‍ഗ്രസ് മഹാസംഗമ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്? ഇവിടെ ഇത്രയേറേ പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത്? ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണ്. അവര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവരെ ഇല്ലായ്മ ചെയ്യാനും ജനങ്ങളെ പേടിപ്പിച്ച് നിശബ്ദരാക്കാനുമുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വയനാട്ടിലെ എംപി ഓഫീസ് തകര്‍ത്തത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അവര്‍. എന്നാല്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More