എ എം എം എ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല - കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: താര സംഘടനായ എ എം എം എ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ലെന്ന് നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. ദിലീപിനോട് സ്വീകരിച്ച അതെ നിലപാട് വിജയ്‌ ബാബുവിനോടും സ്വീകരിക്കണം. യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. എ എം എം എയുടെ അംഗമാണ് അദ്ദേഹം. എല്ലാ ക്ലബും പോലെയാണോ എ എം എം എയെന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണം. അദ്ദേഹത്തിന്‍റെ അറിവോടുകൂടിയാണോ ഇടവേള ബാബു സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന് അറിയില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇടവേള ബാബുവിന്‍റെ പോസ്റ്റുകളൊന്നും അദ്ദേഹം എഴുതുന്നതല്ല. ആരെയൊക്കയോ രക്ഷിക്കാനുള്ള ചിലരുടെ സഹായം അതിനു പിന്നിലുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ​ഞാനാണ്. ആ ആളാണ് ഇപ്പോൾ എനിക്കെതിരെ പറയുന്നത്. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട. ഒരു  പെൺകുട്ടിക്കുവേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബു എന്നെ ഇം​ഗ്ലീഷ് പഠിപ്പിക്കുകയാണ്. വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം-  ഗണേഷ് കുമാര്‍ പറഞ്ഞു 

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 9 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 10 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 11 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More