ഉദയ്പൂര്‍ കൊലപാതകം എന്‍ ഐ എ അന്വേഷിക്കും

ജയ്പൂര്‍: ഉദയ്പൂരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം എന്‍ ഐ എ അന്വേഷിക്കും. ഐ ജി റാങ്കുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍ ഐ എയെ കേസന്വേഷണത്തിന് നിയോഗിച്ചത്. എന്‍ ഐ എയുടെ അന്വേഷണ സംഘം ഉദയ്പൂരില്‍ കൊലപാതകം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന തയ്യല്‍കടയും പരിസരപ്രദേശങ്ങളും അവര്‍ ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കുമെതിരെ യുഎപിഎ ചുമത്തിയേക്കും.

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കനയ്യാ ലാലിന്റെയടുത്ത് വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്.  കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടി. ഗൗസ് മുഹമ്മദ്, റിയാസ് അക്തര്‍ എന്നിവരാണ് പിടിയിലായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദയ്പൂരിലെ കൊലപാതകത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ കനത്ത ജാഗ്രതയിലാണ്. 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം ഒഴിവാക്കി. ഒരുമാസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പൂരിലും പരിസരപ്രദേശങ്ങളിലുമായി അറുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുളള നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അശോക് ഗെല്ലോട്ട് പറഞ്ഞു. രാജ്യത്ത് സമാധാനം നിലനിര്‍ത്താനുളള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉണ്ടെന്നും പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More