മാധ്യമപ്രവര്‍ത്തകരെയും കര്‍ഷക സമര അനുകൂലികളെയുമുള്‍പ്പെടെ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ട്വിറ്റര്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ് തുടങ്ങിയവരുടെ അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍. ജൂണ്‍ 26-ന് ലുമെന്‍ ടാറ്റാബേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍. 2021-ജനുവരി അഞ്ചിനും ഡിസംബര്‍ 29-നും ഇടയിലാണ് കേന്ദ്രസര്‍ക്കാര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചതെന്ന് ട്വിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അഭ്യര്‍ത്ഥന അംഗീകരിക്കുകയോ അതിന്മേല്‍ നടപടിയെടുക്കുകയോ ചെയ്‌തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 

ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ആം ആദ്മി എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ ട്വീറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം. കിസാന്‍ ഏക്താ മോര്‍ച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട മിക്ക അക്കൗണ്ടുകളും ട്വിറ്റര്‍ ഉപയോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കുന്നവയാണെന്ന് വ്യക്തമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങളെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ തടയാനാവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും ശക്തമായി അപലപിക്കുന്നു എന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ ട്വീറ്റുകള്‍ തടയാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അന്താരാഷ്ട്ര ഗ്രൂപ്പ് കമ്മിറ്റിയും അപലപിച്ചു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More