അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ചുദിവസം ചോദ്യംചെയ്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പിന് ശ്രീലങ്കയില്‍ വിന്റ് മില്ല് സ്ഥാപിക്കാനായി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. മോദിക്കെതിരെ തെളിവുകളുമുണ്ട്. അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.

'രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായികളുടെയെല്ലാം സെയില്‍സ് ഏജന്റായി പ്രവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ഇ ഡിക്ക് സാധിക്കുമോ? ഗുജറാത്തിലെ ഹെറോയിന്‍ വേട്ടയിലും വ്യാപം അഴിമതിയിലുമൊന്നും ഇ ഡി ഇടപെടാത്തത് എന്തുകൊണ്ടാണ്? പ്രതിപക്ഷത്തുളള നേതാക്കളെ രാവിലെ വിളിച്ചുവരുത്തി പാതിരാത്രി ഇറക്കിവിടുന്നതാണോ ഹീറോയിസം? ഇ ഡിയുടെ വിശ്വസ്ഥത ഇല്ലാതായിക്കഴിഞ്ഞു'-ഗൗരവ് വല്ലഭ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയെ ഇനി ഈ ആഴ്ച്ച ചോദ്യംചെയ്യില്ലെന്ന് ഇ ഡി വ്യക്തമാക്കി. അഞ്ചുദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തത്. എത്രമണിക്കൂര്‍ ചോദ്യംചെയ്താലും ഇ ഡിയെ ഭയപ്പെടില്ലെന്നും ഇ ഡിയുടെ വിഷയമല്ല രാജ്യത്തെ യുവാക്കളുടെ വിഷയമാണ് പ്രധാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More