പ്രതിഷേധിച്ചവരെ എന്നന്നേക്കുമായി ജയിലിലടയ്ക്കാനുളള സിപിഎമ്മിന്റെ ഗൂഢാലോചന പൊളിഞ്ഞു- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ സിപിഎമ്മിന്റെ ഗൂഢാലോചന പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചെറുപ്പക്കാരെ എന്നന്നേക്കുമായി ജയിലിലടയ്ക്കാനുളള സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതോടെ തകര്‍ന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്. പക്ഷേ ഈ കളളക്കഥകളും ഗൂഢാലോചനയും നീതിന്യായവ്യവസ്ഥയെ സ്വാധീനിച്ചില്ലെന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയുളള ഹൈക്കോടതി വിധി തെളിയിക്കുന്നത്'-വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വന്തം സംസ്ഥാനത്തെ പൗരന്മാര്‍ക്കെതിരെ കളളക്കേസ് കൊടുത്ത നാണവും മാനവുംകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. രണ്ടുതവണ പ്രതിഷേധം എന്ന് വിളിച്ചുപറഞ്ഞതിനാണ് ഫര്‍സീനെയും നവീനെയും സുജിതിനെയും വധശ്രമക്കേസില്‍ കുടുക്കിയതെന്നും മുഖ്യമന്ത്രി തന്നെ കളളക്കേസ് കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More