അഗ്നിപഥ് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ സേനയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന "അഗ്നിപഥ്"പദ്ധതി നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു കൊല്ലത്തേക്കുള്ള ഈ കരാർ നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും പദ്ധതിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുമുണ്ടായി. ഈ വിമർശനങ്ങളെയും ഉയരുന്ന യുവജനരോഷത്തെയും കണക്കിലെടുത്ത് "അഗ്നിപഥ്" പദ്ധതി നിർത്തിവെക്കണമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. 

പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്‍റെ ഈ പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. അഗ്നിപഥ് ബിജെപിക്ക് വേണ്ടി സ്വകാര്യ സേനയെ ഒരുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാത്ത പദ്ധതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ബിജെപിയുടെ പുതിയ തന്ത്രങ്ങളില്‍ ഒന്നാണ് ഇതെന്നും മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ ഭയപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പദ്ധതി എത്രയുംവേഗം പിന്‍വലിച്ച് മുന്‍പത്തെ പോലെ ആര്‍മി റിക്രൂട്ട്‌മെന്റ് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More