ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്‍ മോദിയെ അവരുടെ പിറന്നാള്‍ ദിനത്തില്‍ സന്ദര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നതിനുപിന്നാലെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. അമ്മയെ കാണാനെത്തിയ മോദി ഫോട്ടോഗ്രാഫര്‍ വരാതെ കാറില്‍നിന്ന് പുറത്തിറങ്ങാന്‍പോലും തയാറായില്ലെന്നാണ് ബി വി ശ്രീനിവാസിന്റെ പരിഹാസം. കാറിന്റെ ഡോര്‍ തുറന്നെങ്കിലും മോദി പുറത്തിറങ്ങാതിരിക്കുന്നതും ഫോട്ടോഗ്രാഫര്‍ കാറിനടുത്തേക്ക് ഓടിയെത്തുന്നതും അടക്കമുളള വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസം.
അമ്മയുടെ നൂറാം പിറന്നാള്‍ ദിനമായ ഇന്ന് (ശനിയാഴ്ച്ച) രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയൈ കണ്ട് അനുഗ്രഹം വാങ്ങി. പൂജാമുറിയില്‍വെച്ച് അമ്മയുടെ കാല് കഴുകിയതിനുശേഷം അദ്ദേഹം അമ്മയ്ക്ക് മധുരം നല്കി. അമ്മ എന്നത് വെറുമൊരു വാക്കല്ല, ഒരുപാട് വികാരങ്ങളുടെ ഒരു കൂട്ടായ്മയാണ് എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുട്ടിക്കാലത്ത് അമ്മയുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരനിര്‍ഭരമായ കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ കുടുംബം വഡ്നഗറിലെ ചെറിയൊരു മണ്‍വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മഴപെയ്താല്‍ വീടിനകത്തേക്ക് ചോര്‍ന്ന് വെളളം വീഴും. സഹിഷ്ണുതയുടെ പ്രതീകമായിരുന്നു അമ്മ. മറ്റ് വീടുകളില്‍ പാത്രം കഴുകിയും ചര്‍ക്ക കറക്കാന്പോയുമാണ് അമ്മ വീട്ടുചെലവുകള് നോക്കിയിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.