ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

മംഗളുരു: ലക്ഷങ്ങള്‍ ശമ്പളമുളള ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി കര്‍ണാടക സ്വദേശിയായ യുവാവ്. ബി എ ബിരുദധാരിയായ ശ്രീനിവാസ ഗൗഡയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയിരിക്കുന്നത്. കഴുതപ്പാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ശ്രീനിവാസ ഗൗഡയുടെ സംരംഭത്തിന്റെ ലക്ഷ്യം. 42 ലക്ഷം രൂപ മുതല്‍മുടക്കിലുണ്ടാക്കിയ ഫാമില്‍ നിലവില്‍ 20 കഴുതകളാണുളളത്. കര്‍ണാടകയിലെ ആദ്യത്തെ കഴുത ഫാമാണ് ഇത്. 

'പലപ്പോഴും നമ്മള്‍ വിലകുറച്ച് കാണുകയും നിന്ദിക്കുകയും ചെയ്യുന്നവയാണ് കഴുതകള്‍. എന്നാല്‍ കഴുതപ്പാലിന് ധാരാളം ഗുണങ്ങളുണ്ട്. കഴുതപ്പാല്‍ രുചികരവും ഔഷധഗുണമുളളതുമാണ്. അത് എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് എന്റെ ലക്ഷ്യം. കഴുതകളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഈ ആശയം ആദ്യം ആര്‍ക്കും അംഗീകരിക്കാനായില്ല. ഇപ്പോള്‍ കഴുതപ്പാലിന് ആവശ്യക്കാരേറേയാണ്. പാക്കറ്റുകളിലായാണ് ഇപ്പോള്‍ പാല്‍ വില്‍ക്കുന്നത്. 30 മില്ലി കഴുതപ്പാലിന് 150 രൂപയാണ് വില. കര്‍ണാടകയിലെ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലുമെല്ലാം പാല്‍ നല്‍കുന്നുണ്ട്'- ശ്രീനിവാസ ഗൗഡ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണ്‍ എട്ടിനാണ് ശ്രീനിവാസ ഗൗഡ കഴുത ഫാം തുടങ്ങിയത്. ഫാം തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ തനിക്ക് 17 ലക്ഷത്തിന്റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കഴുതകള്‍ക്കുപുറമേ മുയലുകളും അപൂര്‍വ്വയിനം കോഴികളുമെല്ലാം ഗൗഡയുടെ ഫാമിലുണ്ട്.

Contact the author

National Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 9 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 10 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More