സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ ബിജെപി- സീതാറാം യെച്ചൂരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുന്നയിച്ചതില്‍ പ്രതികരണവുമായി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്‌നാ സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്കുപിന്നില്‍ ബിജെപി ആണെന്ന കാര്യം പകല്‍പോലെ വ്യക്തമാണെന്ന് യെച്ചൂരി പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും കറുപ്പ് നിറമുളള മാസ്‌കും വസ്ത്രങ്ങളും ധരിക്കുന്നവരെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും  ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനായി പ്രതിപക്ഷം കളളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വര്‍ണ്ണക്കടത്തുകേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനുപിന്നാലെ തനിക്ക് മുഖ്യമന്ത്രിയില്‍നിന്നടക്കം ഭീഷണിയുണ്ടെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. കോടതിയില്‍ നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുന്നതിനുപകരം സ്വപ്‌നയുടെ മേല്‍ വലിയ തോതിലുളള സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സ്വപ്‌നയ്ക്ക് കേന്ദ്ര ഏജന്‍സികളുടെ സുരക്ഷയൊരുക്കണമെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More