വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാല്‍ അടികൊളളുന്നയാളല്ല മുഖ്യമന്ത്രി- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിക്കാമെന്നുകരുതിയാല്‍ അടി കൊളളുന്നയാളല്ല മുഖ്യമന്ത്രിയെന്നും ഇടതുമുന്നണി അതിന് അനുവദിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 'സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന സമരത്തെ കലാപമാക്കി മാറ്റരുത്. ആക്രമിക്കാന്‍ നോക്കിയാല്‍ അതിന് വഴങ്ങുന്നയാളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല കേരളത്തിലുളളത്. സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നത് ശരിയല്ല. കറുത്ത മാസ്‌കിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ല'-മുഹമ്മദ് റിയാസ് പറഞ്ഞു.

ഡല്‍ഹിയില്‍ ഇ ഡിക്ക് ഗോ ബാക്ക് എന്നും കേരളത്തില്‍ സിന്ദാബാദ് എന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ലോകകപ്പ് ജയിച്ചതുപോലുളള ആഘോഷമായിരുന്നു അവരെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഷാഫി പറമ്പില്‍ എംഎല്‍എയുള്‍പ്പെടെയുളളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മിക്കയിടങ്ങളിലും കറുത്ത വേഷമണിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്. കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കുമേല്‍ ജലപീരങ്കി പ്രയോഗിച്ചു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More