വിദ്വേഷ പ്രസ്താവന; പ്രധാനമന്ത്രി ഇടപെടണം- നസറുദ്ദീന്‍ ഷാ

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുളള ബിജെപി നേതാവിന്റെ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സമൂഹത്തില്‍ ഇത്തരം വിഷം പടരുന്നത് തടയണമെന്നുമാണ് നസറുദ്ദീന്‍ ഷാ ആവശ്യപ്പെടുന്നത്. ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവരില്‍ എന്തെങ്കിലും നല്ല ബോധം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഹരിദ്വാറില്‍ നടന്ന ധരം സന്‍സാദില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി അത് പറയണം. വിശ്വസിക്കുന്നില്ലെങ്കില്‍ അതും. സമൂഹത്തില്‍ വിഷം പടരാതെയും വളരാതെയുമിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. വ്രണപ്പെടുന്ന വികാരങ്ങള്‍ ശമിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനിയും വിദ്വേഷ പ്രസംഗങ്ങളുണ്ടാവും. അതില്‍ ഞാന്‍ അത്ഭുതപ്പെടില്ല. ബിജെപി സമാധാനത്തെയും ഐക്യത്തെയുംകുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്. വര്‍ഷങ്ങളായി നിങ്ങള്‍ നിരപരാധികളെ ജയിലിലടയ്ക്കുന്നത് കാണുന്നുണ്ട്. ഇത് ഇരട്ടത്താപ്പാണ്'-നസറുദ്ദീന്‍ ഷാ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഭീഷണി നേരിടുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്ന ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലീങ്ങളുമായി താരതമ്യം ചെയ്താല്‍ ഞാന്‍ ഭാഗ്യവാനാണ്. പാര്‍ശ്വവത്കരിക്കപ്പെടുന്നതിന്റെ വേദന എനിക്കറിയില്ല. ഈ രാജ്യത്ത് ഞാന്‍ അസന്തുഷ്ടനല്ല. എങ്കിലും നന്മയും സമാധാനവും വീണ്ടും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ മുസ്ലീം വ്യക്തിത്വത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്റെ ഭാര്യ ഹിന്ദുവാണ്. ഞങ്ങള്‍ക്ക് പിന്നോട്ടുപോകാനാവില്ല. ഈ വിദ്വേഷ തരംഗങ്ങള്‍ ഒരിക്കല്‍ ഇല്ലാതാവുക തന്നെ ചെയ്യും'- നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 4 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More