ഉമ്മന്‍ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയും പാടില്ല- വി ഡി സതീശന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിക്കെതിരായ കേസില്‍ ആരോപണവിധേയയായ സ്ത്രീയോട് പരാതി എഴുതിവാങ്ങി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഇരട്ട നീതി പറ്റുമോ എന്നാണ് പ്രതിപക്ഷത്തിന് ചോദിക്കാനുളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറിനില്‍ക്കണമെന്നും കാര്യമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ തന്റെ ആരോപണങ്ങളെല്ലാം ശരിയായിരുന്നെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് സ്വര്‍ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു എന്നും അന്ന് കേന്ദ്ര ഏജന്‍സികള്‍ മര്യാദക്ക് അന്വേഷിച്ചിരുന്നെങ്കില്‍ സത്യം നേരത്തെ പുറത്തുവരുമായിരുന്നു എന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More