ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ ചാവേര്‍ അക്രമണം നടത്തുമെന്ന് ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് കത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതേതുടര്‍ന്ന് ഈ നാല് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദ പരാമര്‍ശത്തില്‍ ലോകം മുഴുവനുമുള്ള മുസ്ലിങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ കാവി തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി ഉണ്ടാകും. വീടിനുള്ളിലോ നിങ്ങള്‍ സുരക്ഷിതമെന്ന് കരുതുന്ന മിലിട്ടറി ക്യാമ്പിലോ നിങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും നമ്മളെ തള്ളിപറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ല. മാപ്പ്, ഖേദ പ്രകടനം, സസ്പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ബി.ജെ.പി. മുന്‍ വക്താക്കളായ നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്.