ചാടിപ്പോകുന്നത് തടയാൻ എം എൽ എമാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി

ജയ്പൂര്‍: ജൂണ്‍ പത്തിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയമസഭാംഗങ്ങളെ റിസോര്‍ട്ടുകളിലേക്കയച്ച് ബിജെപി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, രാജസ്ഥാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ, രാജേന്ദ്ര രാത്തോഡ് തുടങ്ങി നിരവധി നേതാക്കളെ ബിജെപി റിസോര്‍ട്ടിലെത്തിച്ചു. ബിജെപിയുടെ എഴുപത്തിയൊന്ന് എംഎല്‍എമാരില്‍ അറുപതിലധികം പേരെ ജയ്പൂരിലെ ജംദോളിയിലുളള ദേവി നികേതന്‍ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. പ്രശിക്ഷന്‍ ശിവിര്‍ അഥവാ പഠന ക്യാംപില്‍ പങ്കെടുക്കാനായാണ് എംഎല്‍എമാരെ റിസോര്‍ട്ടിലെത്തിച്ചത് എന്നാണ് ബിജെപിയുടെ വാദം.

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും അവരുടെ നേതാക്കളെ ഉദയ്പൂരിലുളള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനില്‍ ആകെ നാല് രാജ്യസഭാ സീറ്റുകളാണുളളത്. അതിലേക്കായി കോണ്‍ഗ്രസില്‍ നിന്ന് മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവരും ബിജെപിയില്‍ നിന്ന് ഘന്‍ശ്യാം തിവാരിയുമാണ് മത്സരിക്കുന്നത്. ബിജെപി പിന്തുണയോടെ എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 എംഎല്‍എമാരുടെയും ബിജെപിക്ക് 71 എംഎല്‍എമാരുടെയും പിന്തുണയുണ്ട്. ഓരോ രാജ്യസഭാ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി 41 വോട്ടാണ് വേണ്ടത്. രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടി ആവശ്യമാണ്. ബിജെപിക്ക് അവരുടെ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും കഴിയും. എന്നാല്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 11 വോട്ടുകള്‍ ആവശ്യമാണ്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 22 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More