ഇന്ത്യയല്ല, വിദ്വേഷം പരത്തുന്ന ബിജെപിയാണ് ലോകത്തോട് മാപ്പ് പറയേണ്ടത് - കെ. ടി. രാമറാവു

ഹൈദരബാദ്: പ്രവാചകന്‍ മുഹമ്മദ്‌ നബിക്കെതിരെ ബിജെപി ദേശിയ വക്താക്കളായ നുപൂര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡലിയും നടത്തിയ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി തെലുങ്കാന മന്ത്രി കെ. ടി. രാമറാവു. ബിജെപി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് ഇന്ത്യ എന്തിനാണ് മാപ്പ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചക്ക് പാര്‍ട്ടിയാണ് അന്താരാഷ്ട്ര തലത്തില്‍ മാപ്പ് പറയേണ്ടത്. അതിന് മുന്‍പ് ദിനം പ്രതി മതവിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബി.ജെ.പി. എം.പി. പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ ഞെട്ടിപ്പിച്ചിരുന്നു. ബിജെപി നേതാക്കന്മാരുടെ ഇത്തരം മൌനാനുവാദം വിദ്വേഷ പ്രചരണം നടത്താന്‍ കൂടുതല്‍ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ മതങ്ങള്‍ ഉണ്ടെന്നും ഇതിനെ നശിപ്പിക്കാന്‍ ഉന്നതതലത്തില്‍ നിന്നും നല്‍കുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തെ നശിപ്പിക്കുമെന്നും കെ. ടി. രാമറാവു പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നബിക്കെതിരെ നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ  മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലിയും പ്രതിഷേധം വ്യക്തമാക്കിയുളള കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രവാചകനും ഭാര്യക്കുമെതിരായ പരാമര്‍ശം ലോകത്തുളള ഓരോ മുസ്ലീമിനുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് ഖലീലി ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More