ബിജെപിക്കെതിരായ പ്രതിഷേധം ശക്തമാകും; രാജ്യത്തെ അത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും - ലാലു പ്രസാദ്‌ യാദവ്

പട്ന: ബിജെപിയുടെ ഭരണത്തിനെതിരെ ഇന്ത്യ അഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ്‌ യാദവ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ മനസിലാക്കുന്നില്ല. പ്രധാനമന്ത്രിയുടെ ശ്രദ്ധ ഹിന്ദുത്വയിലാണ്. രാജ്യത്ത് തൊഴിലില്ലായ്മയും വില കയറ്റവും കൂടി വരികയാണ്. ഇതിനെതിരെ ജനങ്ങള്‍ അഭ്യന്തര യുദ്ധം നടത്തുമെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയതുപോലെ രാജ്യത്തെ ഏകാധിപത്യത്തിനെതിരെ ഇപ്പോള്‍ പോരാടെണ്ടതായി വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ മതമൈത്രിയേയും വൈവിധ്യത്തെയും തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ബിജെപിയുടെ ഭരണത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ ഇത് ഒരു അഭ്യന്തര യുദ്ധമായി മാറും. രാജ്യത്തെ പ്രശ്നത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് അഴിമതിക്കെതിരെ പോരാടണമെന്നും നമ്മള്‍ വിജയിക്കുമെന്നും ലാലു പ്രസാദ്‌ യാദവ് പറഞ്ഞു. അതേസമയം, ലാലു പ്രസാദ്‌ യാദവിനെതിരെ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ രവിശങ്കർ പ്രസാദ്  രംഗത്തെത്തി. അഴിമതി തുടച്ച് നീക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതിക്കാരനായ ലാലു പ്രസാദ്‌ യാദവിന്‍റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ അവഗണിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More