സര്‍ക്കാര്‍ യു ടേണ്‍ എടുക്കുന്നു; നടിക്ക് നീതി ലഭിക്കില്ല- ഡബ്ല്യു സി സി

കൊച്ചി: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു സി സി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ യു ടേണ്‍ എടുക്കുകയാണ്. അതുകൊണ്ട് പരാതികള്‍ ഇപ്പോള്‍ നേരിട്ട് വനിതാ കമ്മീഷന് അയക്കുകയാണെന്നും ഡബ്ല്യു സി സി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. മീഡിയാ വണിനോട് സംസാരിക്കുകയായിരുന്നു അവര്‍.

'എന്റെ അനുഭവം കൊണ്ട് എനിക്ക് തോന്നുന്നത് ഇത് ജയിക്കാന്‍ പോകുന്ന കേസല്ല എന്നാണ്. പ്രബലരായ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ തെളിവുകളെയും തെളിവല്ല എന്നുപറയുന്ന ജഡ്ജിമാര്‍ ഉണ്ടാകും. ഇതിനുമുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലും അങ്ങനെയായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. അന്ന് അതിനുശേഷം നടപടികളുണ്ടായി. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ പരാതികളോട് പുലര്‍ത്തിയിരുന്ന മനോഭാവം വളരെ ആശാവഹമായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതടക്കമുളള നടപടികളുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയക്കുന്ന പരാതികളോട് എടുക്കുന്ന സമീപനം വളരെ നിരാശാജനകമാണ്'- ദീദീ ദാമോദരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടക്കത്തില്‍ അയക്കുന്ന പരാതികള്‍ക്ക് വിശദമായ മറുപടികള്‍ ലഭിച്ചിരുന്നെന്നും ഇപ്പോള്‍ പരാതി നല്‍കിയാല്‍ അത് ലഭിച്ചെന്ന് കാണിച്ചുളള കുറിപ്പുപോലും ലഭിക്കാതെയായെന്നും ദീദി പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതികള്‍ അയക്കുന്നത് നിര്‍ത്തി. ഇപ്പോള്‍ നേരിട്ട് വനിതാ കമ്മീഷനിലേക്കാണ് പരാതികള്‍ അയക്കുന്നത്. ആദ്യത്തെ സര്‍ക്കാര്‍ സ്ത്രീസൗഹൃദ സര്‍ക്കാരാണെന്ന് തോന്നിയെങ്കിലും രണ്ടാമത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യു ടേണ്‍ എടുക്കുകയാണെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More