തൃക്കാക്കരയിൽ മത മൗലിക കാർഡിറക്കിയ സിപിഎമ്മിനു തെറ്റി- ഫാ. പോൾ തേലക്കാട്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സി പി എമ്മിനെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ തെറ്റുപറ്റിയെന്നും മത മൗലിക കാര്‍ഡിറക്കിയവര്‍ക്കുളള മറുപടിയായിരുന്നു  തെരഞ്ഞെടുപ്പ് ഫലമെന്നും ഫാ. പോള്‍ തേലക്കാട് പറഞ്ഞു.

'തൃക്കാക്കര മണ്ഡലം ഇപ്പോള്‍ പുതിയ മണ്ഡലം കൂടിയാണ്. പഴയ ആളുകളല്ല അവിടെയുളളത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുളള ക്രിസ്ത്യാനികളും അല്ലാത്തവരുമായ അഭ്യസ്ഥ വിദ്യരായവരാണ് അവിടെ താമസിക്കുന്നത്. അവരെല്ലാവരും നല്ല വിദ്യാഭ്യാസവും വിവേകവുമുളള രാഷ്ട്രീയം മനസിലാക്കുന്നവരാണ്. അങ്ങനെയുളള സ്ഥലത്ത് മത മൗലിക വാദത്തിന്റെ കാര്‍ഡെടുത്ത് കളിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് പാര്‍ട്ടികള്‍ ചിന്തിച്ചെങ്കില്‍ അവര്‍ക്ക് തെറ്റി എന്നാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്'- ഫാ. പോള്‍ തേലക്കാട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ക്രിസ്ത്യാനികളില്‍ വര്‍ഗീയ വികാരമുണ്ടാക്കാനുളള ശ്രമങ്ങള്‍ കുറച്ച് അച്ചന്മാരും ചുരുക്കം ചില മെത്രാന്മാരും ചെയ്തു എന്നുളളത് ശരിയാണ്. പക്ഷേ അത് ജനങ്ങളുടെ വികാരമല്ല, ജനങ്ങള്‍ അതിന് അനുകൂലമല്ല. ജനങ്ങള്‍ ഈ നാടിന്റെ ഭാവി ഭാസുരമാകണം എന്ന് പ്രതീക്ഷിക്കുന്നവരാണ്. അതുകൊണ്ട് ഇത്തരം നടപടികള്‍ നേരേ വിപരീത ഫലമാണുണ്ടാക്കിയത്. അതിനുകാരണം പൗരബോധം തന്നെയാണ്. ജാതീയതയുടെയും വര്‍ഗീയവാദത്തിന്റെയും തിരതല്ലലുണ്ടാകുന്നുണ്ടെങ്കിലും അതിനെ ചെറുത്തുനില്‍ക്കുന്ന ജനതയുടെ നേര്‍ചിത്രമാണ് തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത്. ആളുകള്‍ക്ക് സാമാന്യ ബോധമുണ്ടെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കണം'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More