രാജ്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്- പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: രാജ്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തോട് പ്രതിബദ്ധതയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വേണമെന്നും തനിക്ക് ആരുമായും വ്യക്തിപരമായ ശത്രുതയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പൂര്‍വ്വിക ഗ്രാമമായ പരുങ്കില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു. രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും കഴിവുളളവരെ തടയുന്നതും ജനങ്ങളുടെ പുരോഗതിയ്ക്ക് തടസം നില്‍ക്കുന്നതും സ്വജനപക്ഷപാതമാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ആര്‍ക്കും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകണമെങ്കില്‍ കുടുംബവാഴ്ച്ച അവസാനിക്കണം'- നരേന്ദ്രമോദി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെളളിയാഴ്ച്ച രാവിലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം കാണ്‍പൂരിലെ പരുങ്ക് ഗ്രാമം സന്ദര്‍ശിച്ചത്. രാം നാഥ് കോവിന്ദിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രി പരുങ്ക് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയത്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More