നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ജൂലൈ പതിനഞ്ചുവരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഉത്തരവിട്ടത്. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള സമയം മെയ് മുപ്പതിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് മൂന്നുമാസം കൂടുതല്‍ സമയമാവശ്യപ്പെട്ട് പ്രോസിക്ക്യൂഷനും അന്വേഷണസംഘവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ അതിജീവിതയും കക്ഷിചേര്‍ന്നിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നാണ് ദിലീപ് കോടതിയോട് പറഞ്ഞത്. കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുണ്ടെന്നും ദൃശ്യങ്ങള്‍ ലീക്കാവുമോ എന്ന് ഭയമുണ്ടെന്നും അതിജീവിതയും കോടതിയെ അറിയിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരായ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. നടിയെ ആക്രമിച്ച കേസില്‍ വിധി മുന്‍പേ തന്നെ എഴുതിവെച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണ് എന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാമര്‍ശം. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More