പി ടിയ്ക്കായി ഭക്ഷണം മാറ്റിവെക്കുന്നത് സ്വകാര്യത; സൈബര്‍ ആക്രമണങ്ങളെ പുച്ഛിച്ചു തളളുന്നു- ഉമാ തോമസ്

തൃക്കാക്കര: പി ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പി ടിക്ക് ഭക്ഷണം കൊടുക്കുക എന്നത് തന്റെ സ്വകാര്യമായ കാര്യമാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും ഉമാ തോമസ് പറഞ്ഞു. ഇത്തരം സൈബര്‍ ആക്രമണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ പുച്ഛിച്ചുകളയുകയാണെന്നും ഉമാ തോമസ് പറഞ്ഞു.

'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു. വിധവകളായ സ്ത്രീകള്‍ മുന്‍നിരയിലേക്ക് വരേണ്ടതില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ചിന്താഗതിയെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്. പി ടിക്ക് ഭക്ഷണം കൊടുത്തത് എന്റെ സ്വകാര്യമായ കാര്യമാണ്. ഞാനെന്റെ പി ടിക്ക് ഭക്ഷണം കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞ് ആരോടും വോട്ട് ചോദിച്ചിട്ടില്ല. എന്റെ പി ടിക്കുവേണ്ടി എന്ത് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും. അതില്‍ മറ്റൊരാളും ഇടപെടേണ്ട കാര്യമില്ല'- ഉമാ തോമസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം കാര്യങ്ങള്‍ അനാവശ്യമായി പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ പരാജയ ഭീതിയാണ് വ്യക്തമാക്കുന്നതെന്നും ഏത് രീതിയിലാണ് ആക്രമിക്കേണ്ടെന്ന് അവര്‍ക്കുതന്നെ അറിയില്ലെന്നും ഉമ പറഞ്ഞു. പരിഗണിക്കാന്‍ പോലും തോന്നാത്തരീതിയിലുളള അധപതിച്ച പ്രവര്‍ത്തനമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അതിനെ അര്‍ഹിക്കുന്ന അവഗണനയോടെയും അവജ്ഞയോടെയും പുച്ഛിച്ച് കളയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More