അച്ഛാ ദിന്‍ മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം; 8 വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ 'റിപ്പോര്‍ട്ട് കാര്‍ഡ്' പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എട്ട് വര്‍ഷത്തെ ഭരണത്തിനിടെ നടന്ന എട്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ചത്.

'നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക്. അരുണാചല്‍ മുതല്‍ ലഡാക്ക് വരെ ചൈനയുടെ നുഴഞ്ഞുകയറ്റം. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബിജെപി ആര്‍എസ് എസ് സ്വാധീനം. പണപ്പെരുപ്പം, പെട്രോള്‍, ഡീസല്‍, അവശ്യ സാധനങ്ങളുടെ വില വര്‍ധന' - തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണത്തിലൂടെ ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സുശക്തവും സുസ്ഥിരവുമാക്കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. ഇന്ത്യയില്‍ ജനങ്ങളാല്‍ നയിക്കപ്പെടുന്ന യഥാര്‍ത്ഥ ഭരണകൂടമാണ് ഇന്നുളളതെന്നും എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങള്‍ നിറവേറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More