കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങളെ റിമാന്റ് ചെയ്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങളെ കോടതി റിമാന്റ് ചെയ്തു. അടുത്തമാസം 13 വരെ 14 ദിവസത്തേക്കാണ് റിമാന്റ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമാണ് യഹിയ തങ്ങള്‍. ഇതിനിടെ കോടതിയെ അപമാനിക്കും വിധം പ്രസ്താവന നടത്തിയതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസെടുത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന്‍റെ പേരിലാണ് യഹിയ തങ്ങള്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. പോപ്പുലര്‍  ഫ്രണ്ട് പ്രകടനത്തില്‍ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനെതിരായ കോടതി നടത്തിയ കടുത്ത പരാമര്‍ശവും വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയ പി സി ജോര്‍ജ്ജിന് ജാമ്യം നല്കിയതും താരതമ്യപ്പെടുത്തി നടത്തിയ പ്രസ്താവനയാണ് പൊലീസ് കേസില്‍ കലാശിച്ചത്. ജഡ്ജിയെ സ്വഭാവഹത്യ നടത്തുകയാണ് പ്രതി ചെയ്തത് എന്ന വിലയിരുത്തലിലാണ് പൊലീസ് സ്വമേധയാ യഹിയ തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More