കൊട്ടി കൊട്ടി കൊട്ടി കൊട്ടിക്കലാശം കഴിഞ്ഞു; ആവേശക്കടലായി തൃക്കാക്കര

കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. ജാഥകളും ബൈക്ക് റാലികളുമായി പ്രവര്‍ത്തകരും നേതാക്കളും പാലാരിവട്ടം ജംഗ്ഷനില്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ആവേശത്തിന്റെ അലകടലായി. സമീപകാല ഉപതെരെഞ്ഞെടുപ്പുകളിലൊന്നും കാണാത്ത ആവേശമാണ് തൃക്കാക്കരയിൽ കണ്ടത്. 27 ദിവസം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിനാണ് ഇതോടെ അവസാനമായത്. 

പി  സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു. ഇതിനിടെ അവസാന അടവായി പി സി തോമസിനെ ബിജെപി രംഗത്തിറക്കിയെങ്കിലും അത് വോട്ടായി മാറാനുള്ള സാധ്യത വളരെ കുറവാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടുവന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയും മുഖ്യമന്ത്രി പി ടി തോമസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്. 

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായി ഉമ തോമസിനെയും 100 തികക്കാനായി എല്‍ ഡി എഫ് ജോ ജോസഫിനെയുമാണ്‌ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക യു ഡി എഫിനുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More