കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

കൊച്ചി: വികസനത്തിന്റെ ആള്‍ക്കാരാണ് തങ്ങളെന്ന് സി പി എം പറഞ്ഞാല്‍ അത് തൃക്കാക്കരയില്‍ ഓടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണി. വികസന പരിപാടികളെ തല്ലിത്തകര്‍ത്തവരാണ് സി പി എമ്മുകാരെന്നും കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും എ കെ ആന്റണി പറഞ്ഞു. പ്രതിപക്ഷ നേതാവിനൊപ്പം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്? കൊച്ചിയിലുണ്ടായ എല്ലാ വികസനങ്ങളും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേരളത്തിലെ യുഡിഎഫ് മുന്നണിയുടെയും സംഭാവനയാണ്. എന്നിട്ടാണ് പിണറായി വിജയന്‍ ഇവിടെ വികസനത്തെക്കുറിച്ച് പറയുന്നത്. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ ഏറ്റവും കൂടുതല്‍ തകര്‍ക്കാന്‍ ശ്രമിച്ചത് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതില്‍ പ്രധാനപ്പെട്ട പങ്ക് ഇന്നത്തെ മുഖ്യമന്ത്രിയായ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്'- എ കെ ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വം വലിച്ചെറിഞ്ഞ് മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് എ കെ ആന്റണി പറഞ്ഞു. ജനങ്ങളാകെ ദുരിതത്തിലാണ്. വിലക്കയറ്റത്തില്‍ ജനം വലയുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയ്ക്ക് ഭീഷണിയില്ലാത്ത സ്ഥിതിക്ക് 99 സീറ്റുകളുളള എല്‍ഡിഎഫ് മുന്നണി തൃക്കാക്കരയില്‍ തമ്പടിക്കരുതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കരയിലെ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണം- എ കെ ആന്റണി പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍, മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്തിരുന്ന് ഇടവപ്പാതിക്കാലത്തെ ദുരിതങ്ങള്‍ ശമിപ്പിക്കാന്‍ ജനങ്ങളെ സഹായിക്കാനുളള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാമായിരുന്നു. ആ ഉത്തരവാദിത്വങ്ങള്‍ വലിച്ചെറിഞ്ഞ്, മഴക്കെടുതി നേരിടാനുളള ഉത്തരവാദിത്വം ചീഫ് സെക്രട്ടറിമാര്‍ക്കും കളക്ടര്‍മാര്‍ക്കും കൊടുത്ത് മന്ത്രിപ്പട തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. മുഖ്യമന്ത്രിക്ക് വേണ്ടത് ജനങ്ങളുടെ ആശ്വാസമല്ല. പിറന്നാള്‍ സമ്മാനമായി ജനങ്ങള്‍ ആ 99 സീറ്റ് 100 ആക്കി കൊടുക്കുക എന്നാണ് അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ആഗ്രഹം. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പിറന്നാള്‍ സമ്മാനമല്ല, ശക്തമായ താക്കീതാണ് സര്‍ക്കാര്‍ അര്‍ഹിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ദുര്‍ഭരണത്തിനുളള താക്കീതും ഷോക്ക് ട്രീറ്റ്‌മെന്റും തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കും-എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.  

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 12 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 14 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More