ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

ഡല്‍ഹി: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം. ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ പരിഭാഷയായ ‘ടൂം ഓഫ് സാൻഡിന്’ ബുക്കർ ഇന്റർനാഷനൽ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. റേത് സമാധി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഡെയ്സി റോക്‌വെലാണ്. സമ്മാന തുകയായ 41.6 ലക്ഷം രൂപ ഇരുവരും ഒരുമിച്ചാണ് പങ്കിടുക. ഇന്ത്യ -പാക് വിഭജന കാലഘട്ടമാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം. ബുക്കര്‍ പ്രൈസ് ലഭിച്ച റേത് സമാധി 2017-ലാണ് പുറത്തിറങ്ങിയത്. ഈ പുസ്തകം ഇംഗ്ലീഷ് ഭാഷക്ക് പുറമേ ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍ ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്. 1987 ലാണ് ഗീതാഞ്ജലിയുടെ ആദ്യ കഥയായ  ബേൽ പത്ര പുറത്തിറങ്ങുന്നത്. മായ് ആണ് ആദ്യ നോവല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഭജന കാലത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും സ്ത്രീ പുരുഷ ബന്ധങ്ങളും നോവലില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. 135 പുസ്തകങ്ങളില്‍ നിന്നാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. ബ്രിട്ടണിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളെയാണ് ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുക.

Contact the author

National Desk

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More
Fasil 3 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More