മരിച്ചാലും ബിജെപിയിലേക്കില്ല; കോണ്‍ഗ്രസിനോട് ദേഷ്യമില്ല - കപില്‍ സിബല്‍

ഡല്‍ഹി: മരിച്ചാലും ബിജെപിയിലേക്കില്ലെന്നും കോൺ​ഗ്രസിനോട് പരാതിയില്ലെന്നും കപിൽ സിബല്‍. രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പിന്തുണ നൽകിയ സമാജ്‍വാദി പാർട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് വിടാനെടുത്ത തീരുമാനം പെട്ടെന്നുണ്ടായതല്ല. അതൊരു തമാശയായി ചിത്രീകരിക്കപ്പെടാൻ താൽപര്യവുമില്ല. ഇത്രയും കാലം കോൺ​ഗ്രസിനൊപ്പം നിന്ന് എല്ലാ ഉയർച്ചതാഴ്ച്ചകളും കണ്ടറി‍ഞ്ഞ് ഇപ്പോൾ പാർട്ടി വിടുന്നത് അത്ര എളുപ്പമല്ല. ജീവിതത്തിൽ ഇന്നോളം താൻ ഒന്നിനെയും ഭയപ്പെട്ടിട്ടില്ല. പറയുന്നതിൽ വിശ്വസിക്കും. വിശ്വസിക്കുന്നതെന്തോ അതുതന്നെ പറയുകയും ചെയ്യും' - 31 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച കപിൽ സിബൽ വ്യക്തമാക്കി.

2024-ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പോരാടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാൻ പ്രവർത്തിക്കുമെന്നും കോൺഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോണിയാ​ ഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഓഗസ്റ്റ് മുതൽ കോൺ​ഗ്രസിലെ സമൂല പരിഷ്കാരങ്ങൾക്കായി ശ്രമിച്ച കോൺഗ്രസിനുള്ളിലെ ജി 23 എന്ന ഗ്രൂപ്പിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു കപിൽ സിബൽ. സമീപകാല അഭിമുഖങ്ങളിൽ, കോൺഗ്രസിന്റെ മോശം തിരഞ്ഞെടുപ്പ് പ്രകടനത്തിന് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തി കപിൽ ആഞ്ഞടിച്ചിരുന്നു. എന്നാലിനി ജി 23 യെ കുറിച്ച്  അഭിപ്രായം പറയില്ലെന്നും ത​ന്റെ അധ്യായം കഴിഞ്ഞെന്നും കപിൽ സിബൽ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More