നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നത് അന്യായമാണെന്ന് നടി അര്‍ച്ചനാ കവി. സുഹൃത്തുക്കള്‍ എന്ന നിലയിലും സഹപ്രവര്‍ത്തകര്‍ എന്ന നിലയിലും തങ്ങള്‍ക്ക് അവരെ പിന്തുണയ്ക്കാന്‍ മാത്രമേ സാധിക്കുകയുളളു എന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അര്‍ച്ചനാ കവി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

'സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിജീവിതയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. ഇതൊക്കെ ഞങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ്. നാളെ ഒരു പ്രശ്‌നം വന്നാല്‍ എനിക്ക് തോന്നുന്നില്ല ആരും സഹായത്തിനായി എ എം എം എയുടെ അടുത്തേക്ക് പോകുമെന്ന്. നടി ആക്രമിക്കപ്പെട്ടിട്ട് വര്‍ഷം കുറേയായി. എനിക്കറിയില്ല അവര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന്. അതാണ് വിഷമിപ്പിക്കുന്ന കാര്യം'- അര്‍ച്ചനാ കവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം രാത്രി ഓട്ടോ യാത്രക്കിടെ പൊലീസില്‍നിന്നുണ്ടായ ദുരനുഭവം അര്‍ച്ചന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൊച്ചിയില്‍വെച്ച് സുഹൃത്തിനൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായാണ് സംസാരിച്ചതെന്നും തനിക്കത് സുരക്ഷിതമായി തോന്നിയില്ലെന്നും നടി പറഞ്ഞിരുന്നു. അര്‍ച്ചനയുടെ കുറിപ്പ് ചര്‍ച്ചയായതിനെത്തുടര്‍ന്ന് പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 12 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 13 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 14 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 15 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 17 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More