അതിജീവിതയെ അപമാനിച്ചു: കോടിയേരി, എം എം മണി, ആന്റണി രാജു എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷന് ജെബി മേത്തര്‍ എം പി പരാതി നല്‍കി

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ എല്‍ ഡി എഫ് നേതാക്കള്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എം എം മണി എന്നിവര്‍ക്കെതിരെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം പി പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയതെന്നും അതിജീവിത നേരിടുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ പ്രേരിതമായി മാത്രം കാണുന്നത് അതീവ ശ്രദ്ധ വേണ്ട വിഷയമാണെന്നും പരാതിയില്‍ പറയുന്നു. 

സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം നടത്തിയത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണനും ആന്റണി രാജുവും പറഞ്ഞത്. പരാതിയുടെ പുറകില്‍ കോണ്‍ഗ്രസാണെന്നും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നും കോടതിയാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് ഇരുവരും അഭിപ്രായപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നാണ് എം എം മണി പറഞ്ഞത്. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. അതൊന്നും താന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍  കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും  എം എം മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ഇവിഎമ്മില്ലെങ്കില്‍ മോദി തെരഞ്ഞെടുപ്പില്‍ ജയിക്കില്ല- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

മുസ്ലീം സംവരണം ഒഴിവാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം- രേവന്ത് റെഡ്ഡി

More
More
National Desk 1 day ago
National

കശ്മീരില്‍ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ ദുരൂഹതയുണ്ട്- ഫാറൂഖ് അബ്ദുളള

More
More
National Desk 2 days ago
National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും; ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുക്കും

More
More
National Desk 2 days ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ ഏപ്രില്‍ 26-ന്

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയ കേസ് : അരവിന്ദ് കെജ്രിവാളിന് മുന്‍കുര്‍ ജാമ്യം, കെ കവിത അറസ്റ്റില്‍

More
More