വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

ലണ്ടന്‍: വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ എം എഫ്). ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുറച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടക്കുന്നതുപോലുളള ജനകീയ രോഷവും ആഭ്യന്തര പ്രശ്‌നങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് പടരുമെന്ന് ഐ എം എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജ്ജീവ പറഞ്ഞു. 'ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വ ബോധവും ജനവിരുദ്ധമായ തീരുമാനങ്ങളുമാണ് പ്രതിഷേധങ്ങളുണ്ടാവാനുളള കാരണം. നയനിലപാടുകളെടുക്കുമ്പോള്‍ കൂടുതല്‍ വിനയം പുലര്‍ത്തണം. പല തരത്തില്‍ ജനങ്ങളുമായി ഇടപെട്ടുകൊണ്ടിരിക്കണം. രാജ്യങ്ങളെടുക്കുന്ന ഓരോ നയവും ബാധിക്കുന്നത് ജനങ്ങളെയാണ്. അല്ലാതെ അതെഴുതിവച്ച പേപ്പറുകളേയല്ല'- ക്രിസ്റ്റലീന ജോര്‍ജ്ജീവ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും മറ്റ് രാജ്യങ്ങള്‍കൂടി കയറ്റുമതി നിയന്ത്രിച്ചാല്‍ അത് ഒരു ആഗോള പ്രതിസന്ധിയായി മാറുമെന്നും ക്രിസ്റ്റലീന പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ചപ്പോള്‍ പ്രധാനമായും ബാധിക്കപ്പെട്ട ഒരു മേഖലയാണ ഗോതമ്പ്. ഇന്ത്യ എത്ര രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റി അയക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങള്‍. ഈജിപ്റ്റ്, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഗോതമ്പ് അയക്കുന്നതെങ്കില്‍ ആ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

International Desk

Recent Posts

International

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഉപദ്രവം തുടര്‍ന്നാല്‍ എല്ലാം വെളിപ്പെടുത്തും - ഇമ്രാന്‍ ഖാന്‍

More
More
International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More