അതിജീവിതക്കൊപ്പം എന്നും കൂടെ നിന്നത് സര്‍ക്കാരാണ്; ഇപ്പോള്‍ പരാതി ഉയര്‍ന്നുവന്നത് ദുരൂഹം - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ നടപടിയില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതക്ക് നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ നീക്കം ദുരൂഹമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും നടിക്കൊപ്പമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ഈ വിഷയം ഒരു തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ശ്രമിക്കുകയാണ്. പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയോഗിച്ചതും കേസ് പരിഗണിക്കുവാന്‍ വനിതാ ജഡ്ജിനെ നിയമിച്ചതുമെല്ലാം നടിയുടെ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നതെന്നും കോടിയേരി ചോദിച്ചു. 

എല്‍ ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. യു ഡി എഫ് ആയിരുന്നെങ്കില്‍ അതിന് മുതിരുമായിരുന്നില്ലെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ. അവരുടെ കയ്യിലെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ. കോടതി അത് പരിശോധിച്ച് വിധി പറയട്ടെയെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് അന്വേഷണം പാതി വഴിയില്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ഭരണമുന്നണിയിലെ നേതാക്കള്‍ വഴിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നുമാണ് നടി ഹര്‍ജിയില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More