വിസ്മയ കേസ്; കിരൺ കുമാറിന് പത്തുവർഷം കഠിന തടവ്

കൊല്ലം: സ്ത്രീധന പീഡനം മൂലം ബിഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും. സ്ത്രീധന നിരോധന നിയമപ്രകാരം 3 മുതല്‍ ആറ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. 25 വര്‍ഷത്തെ തടവാണ് മൂന്ന് വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാറിന് വിധിച്ചത്. മൂന്ന് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധി. അതുപ്രകാരം പത്തുവര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കിരണിന്റെ ശിക്ഷ. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. 

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ശിക്ഷാ വിധി സംബന്ധിച്ച് കോടതി നടപടികള്‍ ആരംഭിച്ചത്. താന്‍ തെറ്റുചെയ്തിട്ടില്ലെന്നും വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. തന്റെ അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന്് ഓര്‍മ്മക്കുറവുണ്ട്. കുടുംബത്തിന്റെ ഉത്തരവാദിത്വം തനിക്കാണ്. പ്രായം കുറവാണെന്ന കാര്യം പരിഗണിക്കണം എന്നും കിരണ്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരു വ്യക്തിക്കെതിരായ കേസല്ല. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരായ കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി സര്‍ക്കാര്‍ ജീവനക്കാരനാണ്. സ്ത്രീധനത്തിനുവേണ്ടി മാത്രമാണ് അയാള്‍ ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും ശിക്ഷാ വിധി മാതൃകാപരമാകണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മകള്‍ക്കും നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു.  വിധിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണ്. സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ലഭിച്ചത്. കിരണ്‍  മാത്രമല്ല  കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. അവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ജീപര്യന്തം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല- ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More