പേരറിവാളന്‍ തീവ്രവാദി തന്നെ; അയാളെ തുറന്നുവിടുന്നത് ഇരകളോടുളള അനീതി-ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ഇര

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതിയായിരുന്ന പേരറിവാളനെ കുറ്റവിമുക്തനാക്കിയതിനെതിരെ തമിഴ്‌നാട് മുന്‍ എ ഡി എസ് പിയും  ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുമായ അനസൂയ ഡെയ്‌സി ഏണസ്റ്റ്. പേരറിവാളന്‍ തീവ്രവാദി തന്നെയാണെന്നും അദ്ദേഹത്തെ ജയില്‍ മോചിതനാക്കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും അനസൂയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അനസൂയയുടെ പ്രതികരണം.

'അന്നത്തെ സ്‌ഫോടനത്തില്‍ കാലിലും തുടയിലും മാറിടത്തിലുമെല്ലാം പൊളളലേറ്റിരുന്നു. ഇന്നും ആ വേദന അനുഭവിക്കുന്നുണ്ട്. പേരറിവാളനെ വിട്ടയക്കാനുളള തീരുമാനത്തെ വേദനയോടെയാണ് ഞാന്‍ കേട്ടത്. എല്ലാവരും പേരറിവാളന്റെ മനുഷ്യാവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അന്ന് സ്‌ഫോടനത്തില്‍ മരിച്ച പതിനാറുപേര്‍ക്കും അന്ന് അപകടത്തില്‍ പരിക്കേറ്റ് വേദനയും പേറി ഇന്നും ജീവിക്കുന്ന എന്നെപ്പോലുളളവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിട്ടില്ല. എത്ര കുടുംബങ്ങളുടെ അത്താണികളാണ് ഇല്ലാതായത്? അവര്‍ക്കായി സുപ്രീംകോടതിയും സര്‍ക്കാരും എന്താണ് ചെയ്തത്? പേരറിവാളന്‍ തീവ്രവാദി തന്നെയാണ്. അയാളെ പുറത്തുവിടുന്നത് അന്നത്തെ സ്‌ഫോടനത്തിന്റെ ഇരകളായവരോട് ചെയ്യുന്ന അനീതിയാണ്'- അനസൂയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരില്‍ അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറായിരുന്നു അനസൂയ. രാജീവ് ഗാന്ധിയുടെ അടുത്ത് നിന്നിരുന്ന അനസൂയയെ തളളിമാറ്റിയാണ് ചാവേറായ തനു പൊട്ടിത്തെറിച്ചത്. അന്നത്തെ സ്‌ഫോടനത്തില്‍ അവരുടെ ശരീരത്തില്‍ ഗുരുതരമായി പൊളളലേറ്റിരുന്നു. എഡിഎസ്പിയായി വിമരിച്ച അനസൂയ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More