30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: 30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചതിനെ ഡിസ്‌കൗണ്ടായി കാണരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതിന് ആനുപാതികമായല്ല സംസ്ഥാനത്ത് ഇന്ധനവില കുറച്ചതെന്നും ഇനി ഇന്ധനവില കുറയ്ക്കുന്ന കാര്യം ആലോചനയിലില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രം ഇന്ധനവില കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണയാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവിടാന്‍ തയാറാണ്. മൂന്ന് രൂപയായിരുന്ന ഇന്ധന നികുതി കേന്ദ്രസര്‍ക്കാര്‍ മുപ്പതുരൂപയാക്കി ഉയര്‍ത്തുകയായിരുന്നു. അതില്‍നിന്നാണ് 8 രൂപ കുറച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ധന നികുതി കൂട്ടിയിട്ടില്ല'-ധനമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്. പെട്രോള്‍ വിലയിലുളള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറഞ്ഞു. ഇതിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 11 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 13 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 14 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 16 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More